പനത്തടി പഞ്ചായത്തിൽ വനത്തോട് ചേർന്നുള്ള ആദിവാസി ഭൂമി സർക്കാർ ഏറ്റെടുക്കണം: ആർ.എസ്.പി
പനത്തടി: പനത്തടി പഞ്ചായത്തിലെ ചെർണ്ണൂർ മുതൽ താന്നിക്കാൽ വരെ വനത്തോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പൊതു വിഭാഗത്തിൽ പെടുന്നവരുടെ ഭൂമി വനം വകുപ്പ് പണം നൽകി ഏറ്റെടുത്തപ്പോൾ ആ പ്രധേശങ്ങളിലെ ആദിവാസി ഭൂമി വനത്താൽ ചുറ്റപ്പെട്ട അവസ്ഥയിലായതിനാൽ ആദിവാസികളുടെ ഭൂമിയും സർക്കാർ ഏറ്റെടുക്കണമെന്ന് ആർ. എസ്. പി.ലോക്കൽ കൺവെൻഷൻ പ്രമേയത്തെ തുടർന്ന്. ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ എന്നിവർ ബഹു: ജില്ലാ കളക്ടർ, ഡി.എഫ്.ഒ.എ ന്നിവർക്ക് നിവേദനം നൽകി.
No comments