Breaking News

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്ത് ജനജാഗ്രതാസമിതി അവലോകനയോഗം നടത്തി

പനത്തടി: പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാഹുൽ കെ  മനുഷ്യ വന്യജീവി സംഘർഷത്തിന് വേണ്ടി വനംവകുപ്പ് കൈകൊണ്ട് പ്രവർത്തനങ്ങളെക്കുറിച്ച് PPT പ്രസന്റേഷൻ നടത്തി. ആരോഗ്യം, കൃഷി,ഹെൽത്ത്, ട്രൈബൽ, വെറ്റിനറി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും, പനത്തടി ഗ്രാമപഞ്ചായത്തിലെ വിവിധ വന സംരക്ഷണ സമിതി പ്രസിഡണ്ടുമാരും വാർഡ് മെമ്പർമാരും കർഷകപ്രതിനിധികളും പി ആർ ടി അംഗങ്ങളും, സർപ്പാ വളണ്ടിയർമാരും, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു, യോഗ ചർച്ചയ്ക്ക് ആർ ആർ ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മറുപടി നൽകുകയും, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പനത്തടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ സാന്നിധ്യവും യോഗത്തിൽ ഉണ്ടായിരുന്നു


No comments