Breaking News

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയ കനകപ്പള്ളിയിലെ പ്രസീത് ഇ വിക്ക് കനകപ്പള്ളി അംഗൻവാടി എ എൽ എം എസ് സി കമ്മറ്റിയുടെ സ്നേഹാദരവ്

പരപ്പ : 2025 വർഷത്തെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയ കനകപ്പള്ളിയിലെ  പ്രസീത് ഇ വിക്ക്  കനകപ്പള്ളി അംഗൻവാടി എ എൽ എം എസ് സി  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് സ്നേഹാദരവ് നൽകി. 19 വർഷമായി സർവീസിൽ തുടരുന്ന പ്രസീദിന് 17 തവണയും സർവീസ് ഗുഡ് എൻട്രി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജോലിയിൽ ഉള്ള അർപ്പണബോധത്തിന്റെയും ആത്മാർത്ഥതയുടെയും പേരിൽ  മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ  കിട്ടിയതിലൂടെ നമ്മുടെ നാട്ടിലെ ഓരോ വ്യക്തികൾക്കും അഭിമാനിക്കാവുന്നതാണ് പ്രസ്തുത യോഗത്തിൽ ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ യോഗം ഉദ്ഘാടനം ചെയ്തു പൊന്നാടയും  സ്നേഹാദരവും നൽകി. അംഗൻവാടി ടീച്ചർ മണിമോൾ സ്വാഗതം പറഞ്ഞ യോഗത്തിൽ ഡെന്നിസ് ജോസഫ് അധ്യക്ഷത വഹിച്ചു.വിവിധ സംഘടന പ്രതിനിധികളായ നാരായണൻ, ലൂയിസ് നെൽസൺ ,രാജേഷ്, ലീല കുഞ്ഞുകൃഷ്ണൻ  വിവിധ കുടുംബശ്രീ അംഗങ്ങൾ, കുട്ടികളുടെ  മാതാപിതാക്കൾ എന്നിവർ ആശംസകൾ നേർന്നു


No comments