ആയന്നൂരിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി ഗ്രന്ഥശാലയിൽ പുസ്‌തക പൂക്കളമൊരുക്കി ലൈബ്രറി പ്രവർത്തകർ
വെള്ളരിക്കുണ്ട് : ആയന്നൂർ ഓണാഘോഷത്തിൻ്റെ ഭാഗമായി ഗ്രന്ഥശാലയിൽ പുസ്‌തക പൂക്കളമൊരുക്കി ലൈബ്രറി പ്രവർത്തകർ. ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറിയിലാണ് ബാലവേദിയുടെ നേതൃത്വത്തിൽ പൂക്കളും പുസ്തകങ്ങളും ഉപയോഗിച്ച് വേറിട്ട പൂക്കളം തീർത്തത്.
കുട്ടികളിൽ വായനാശീലവും പുസ്‌തക സ്നേഹവും സാഹോദര്യവും വളർത്തുന്നതിനു ലക്ഷ്യമിട്ടാണ് ഇവിടെ ഓണാഘോഷത്തിൻ്റെയും ഗ്രന്ഥശാല സർഗോത്സവത്തിന്റെയും ഭാഗമായി പുസ്‌ക പൂക്കളം തീർത്തത്. കഴിഞ്ഞ വർഷവും ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് ഇവിടെ ഇത്തരത്തിൽ പൂക്കളമൊരുക്കിയിരുന്നു.
അവധിക്കാലത്ത് കുട്ടികൾക്കായി വേറിട്ട വായന ചാലഞ്ച് ഉൾപ്പെടെ വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ഗ്രന്ഥശാലയാണിത്.
ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും നടത്തി. വിജയികൾക്ക് ഗ്രന്ഥശാല പ്രസിഡൻ്റ് പ്രശാന്ത് സി.ടി. സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം.പി.വിനോദ് കുമാർ അധ്യക്ഷനായി. സെക്രട്ടറി പി.ഡി.വിനോദ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ എം.വി സുമേഷ് കുമാർ, രവീന്ദ്രൻ കെ, ലൈബ്രേറിയൻ ആതിര സരിത്ത്, ഷിൻസി ബിനോയ് എന്നിവർ നേതൃത്വം നൽകി.
No comments