പനി ബാധിച്ച് ചികിത്സയിലായിരുന്ന 26 കാരി മരിച്ചു
കാസർകോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന 26 കാരി മരിച്ചു. പെർളയിലെ രാധാകൃഷ്ണയുടെയും നളാനിയുടെയും മകൾ മയൂരി (26) ആണ് മരിച്ചത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു. ഒരു മാസം മുമ്പ് ബംഗളൂരുവിൽ നിന്ന് നാട്ടിൽ തിരിച്ചുവന്നിരുന്നു. ശനിയാഴ്ച പനി മൂർച്ഛിച്ചതിനെ തുടർന്ന് കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.
No comments