Breaking News

മയക്കുമരുന്ന് കേസുകളിൽ പ്രതിയായ മുളിയാർ മാസ്തിക്കുണ്ട് സ്വദേശിയെ എൻ ഡി പി എസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു


കാസർകോട്: മയക്കുമരുന്ന് കേസുകളിൽ പ്രതിയായ മുളിയാർ മാസ്തിക്കുണ്ട് സ്വദേശിയെ എൻ ഡി പി എസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു. മുളിയാർ, മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദി(26)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കരുതൽ തടങ്കലിൽ അടച്ചു. ഈ ആക്ട് പ്രകാരം ജില്ലയിൽ അറസ്റ്റിലാവുന്ന ആറാമത്തെയാളെയാണ് സഹദ്. വിദ്യാനഗർ, ആദൂർ പൊലീസ് സ്റ്റേഷനുകളിലും എറണാകുളത്ത് എക്സൈസ് റേഞ്ച് ഓഫീസിലും മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയാണ്. സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ട ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. 99.54 ഗ്രാം എം ഡി എം എ വിൽപനക്കായി കൈവശം വെച്ചതിനാണ് ആദൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത ലഹരി ഉപയോഗിച്ചതിനും, എറണാകുളത്ത് 83.896 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും ഇയാൾ പ്രതിയാണ്.

ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഢിയുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈ.എസ്പി മനോജ് വി.വി, ആദൂർ ഇൻസ്പെക്ടർ എ. അനിൽ കുമാർ, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

No comments