Breaking News

പനത്തടിയിൽ ബി.ജെ.പി വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി... വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി കെ കെ വേണുഗോപാൽ ഉത്ഘാടനം ചെയ്തു

ബളാന്തോട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പനത്തടിയിൽ വാർഡ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. പന്ത്രണ്ടാം വാർഡ് സമ്മേളനം ബളാന്തോട് മയത്തിയിലും, രണ്ടാം വാർഡ് സമ്മേളനം മുന്തന്റെ മൂലയിലുമായി നടന്നു.  വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി കെകെ വേണുഗോപാൽ ഉത്ഘാടനം ചെയ്തു. മായത്തിയിൽ ബൂത്ത്‌ പ്രസിഡണ്ട് ഭാസ്കരൻ വെള്ളക്കല്ല് അധ്യക്ഷത വഹിച്ചു. പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ, മണ്ഡലം വൈസ് പ്രസിഡണ്ട് ജയറാം മാസ്റ്റർ, ജില്ല കമ്മറ്റി അംഗം രാമചന്ദ്ര   സരളായ,വിനോദ് മതിലിൽ, സന്തോഷ്‌ എംഎം എന്നിവർ സംസാരിച്ചു.

വാർഡ് സമിതി ചെയർമാനായി നാരായണൻ എ, കൺവീനറായി സന്തോഷ്‌ എംഎം എന്നിവരെയും, കൃഷ്ണൻ മായത്തി, മനോജ്‌, ജയശ്രീ, സന്തോഷ്‌ പിപി, മോഹനൻ സികെ എന്നിവരെ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

മുന്തന്റെ മൂലയിൽ ബൂത്ത്‌ പ്രസിഡണ്ട് കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ഉല്ലാസ് പുലിക്കടവ്, സന്തോഷ്‌ പുലികടവ്, സൂര്യ നാരായണ ഭട്ട് എന്നിവർ സംസാരിച്ചു.

No comments