വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ ജില്ലാ തല "സ്പെല്ലിങ് ബി കോമ്പറ്റീഷൻ" സംഘടിപ്പിച്ചു
വള്ളിക്കടവ് : സെന്റ് സാവിയോ ഇംഗ്ലീഷ് സ്കൂൾ സ്പെല്ലിങ് ബി കോമ്പറ്റീഷൻ സംഘടിപ്പിച്ചു .സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടീന എസ് എ ബി എസ് സ്വാഗതം ആശംസിച്ചു. മാലോം സെൻറ് ജോർജ് ഫൊറോനാ അസിസ്റ്റൻറ് വികാരി ഫാദർ നിതിൻ ചെറുനിലത്ത് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയെ അടുത്തറിഞ്ഞുകൊണ്ടു അറിവിനൊപ്പം സന്തോഷവും നൽകുന്ന മത്സരമാണ് സ്പെല്ലിങ് ബി കോമ്പറ്റീഷൻ എന്ന് ഫാദർ നിതിൻ ചെറുനിലത്ത് അഭിപ്രായപ്പെട്ടു . ഡോൺ ബോസ് ഇംഗ്ലീഷ് പിജി ഡിപ്പാർട്ട്മെൻറ് ഹെഡ് ദീപ മത്സരം നയിച്ചു. പി ടി എ പ്രസിഡന്റ് ഷിനോജ് ഇ കെ. അദ്ധ്യാപക പ്രതിനിധി ജോസ് പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കാസർഗോഡ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് അറുപതോളം കുട്ടികൾ പങ്കെടുത്തു.
സ്വർണ്ണ മെഡൽ ജേതാവ്..
ജോവാൻ ജോസഫ് (സെന്റ് എലിസബത്ത് സ്കൂൾ, വെള്ളരിക്കുണ്ട്)
വെള്ളി മെഡൽ ജേതാവ്..
അൻസ എലിസ സെസുരാജ് (സെന്റ് തോമസ് എച്ച്. എസ്. എസ് തോമാപുരം)
വെങ്കല മെഡൽ ജേതാവ്
ആൽഫിയ സ്റ്റിനോ (സെന്റ് മേരീസ് ഇ. എം. എസ് ചെറുപനത്തടി)എന്നിവർ വിജയികളായി
No comments