വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി കന്യാസ്ത്രീകളും അണിനിരന്നു...
വെള്ളരിക്കുണ്ട് : വന്യജീവികൾക്കുമാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി വെള്ളരിക്കുണ്ടിൽ ആഗസ്റ്റ് 15 മുതൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് കന്യാസ്ത്രീകളും അണിനിരന്നു. വെള്ളരി ക്കുണ്ടിലെ മൂന്ന് കന്യാസ്ത്രീ മഠങ്ങളായ സെ. എലിസബത്ത് കോൺവൻ്റ്, ഹോളി മേരി കോൺവൻ്റ്, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവൻ്റ് എന്നിവടങ്ങളിലെ കന്യാസ്ത്രീകളാണ് ഞായറാഴ്ച പന്തലിലെത്തി സത്യാഗ്രഹമനുഷ്ഠിച്ചത്. ഫെറോന വികാരി ഡോ. ജോൺസൻ അന്ത്യാ കുളം കന്യാസ്ത്രീകളുടെ അനുഭാവസത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ആൻസി , സിസ്റ്റർ റീത്താ, സിസ്റ്റർ അനിത എന്നിവർ സംസാരിച്ചു. ജിജി കുന്നപ്പള്ളി സ്വാഗതവും ബേബി ചെമ്പരത്തി നന്ദിയും പറഞ്ഞു.
No comments