Breaking News

ഹേമലത കൊയ്ച്ചേരി എഴുതിയ കവിതാ സമാഹാരം "സ്‌മൃതി വസന്തം" പുസ്തക പ്രകാശനം ചായ്യോത്ത് നടന്നു.. കിനാനൂർ-കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി പ്രകാശനം ചെയ്തു


ചായ്യോത്ത്: ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ചായ്യോത്തെ ഹേമലത കൊയ്ച്ചേരി എഴുതിയ കവിതാ സമാഹാരം പുസ്തകത്തിന്റെ പ്രകാശനം ചായ്യോത്ത് നടന്നു. തംബുരു ഓഡിറ്റോറിയത്തിൽ കിനാനൂർ-കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി പ്രകാശനം ചെയ്തു. സിനിമാതാരം അഡ്വ. ഗംഗാധരൻ കുട്ടമത്ത് പുസ്തകം ഏറ്റുവാങ്ങി 'പഞ്ചായത്തംഗം പി. ധന്യ അധ്യക്ഷയായി കാഞ്ഞങ്ങാട് പത്മശ്രി പുസ്തകശാലയാണ് പുസ്തകം പ്രസിദ്ധികരിക്കുന്നത്. പത്മശ്രി പുസ്തകശാല ചെയർമാൻ നാലപ്പാടം പത്മനാഭൻ പുസ്തകം പരിചയപ്പെടുത്തി ചായ്യോം എൻ.ജി. സ്മാരക കലാവേദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാധാകൃഷ്ണൻ പള്ളിക്കൈ.എം.കെ.ഗോപകുമാർ.എം.പി. ശ്രീ മണി' ഒ എം.ബാലകൃഷ്ണൻ.കെ. കുമാരൻ . പി.വി.ശ്രീധരൻ . പാറക്കോൽ രാജൻ . കെ.വി.കൃഷ്ണൻ മാസ്റ്റർ . ഹേമലത കൊയ്ച്ചേരി എന്നിവർ സംസാരിച്ചു എൻ.ജി സ്മാരക കലാവേദി പ്രസിഡണ്ട് ടി.വി.രത്നാകരൻ സ്വാഗതവും  സെക്രട്ടറി പി.ബാബുരാജൻ നന്ദിയും പറഞ്ഞു.

No comments