ജനകീയ ഉത്സവമായി തോടംചാൽ സിറ്റിസൺ ക്ലബ്ബിൻ്റെ 'ഓണോത്സവം 2025' 700 ഓളം പേർക്ക് ഓണ സദ്യയും നൽകി
പരപ്പ : നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ജനശ്രദ്ധ നേടിയ തോടംചാൽ സിറ്റിസൺ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഞായറാഴ്ച നടത്തിയ ഓണോത്സവം പരിപാടി നാട്ടുകാരുടെ പങ്കാളിത്തം കൊണ്ട് ജനകീയ ഉത്സവമായി മാറി. രാവിലെ 9 മണി മുതൽ തുടങ്ങിയ പരുപാടിയിൽ കുട്ടികളുടെയും വനിതകളുടെയും പുരുഷൻമാരുടെയും വ്യത്യസ്തങ്ങളായ വിവിധ മത്സര പരിപാടികൾ നടത്തുകയുണ്ടായി. ഉച്ചക്ക് 700 ഓളം ആളുകൾക്ക് ഓണസദ്യ നൽകി. വൈകിട്ട് നാലിന് നടന്ന പുരുഷ-വനിതാ പ്രാദേശിക വടം വലി മത്സരത്തിൽ 2000, 1000 രൂപ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് നൽകി.
വൈകിട്ട് 6.30 മുതൽ ആരംഭിച്ച ഓണോത്സവത്തിൻ്റെ ഭാഗമായ ഓണരാവ് പരിപാടിയിൽ സിറ്റിസൺ വനിതാവേദി അംഗങ്ങളുടെയും കുട്ടികളുടെയും ജില്ലയിലെ മറ്റ് പ്രമുഖ ടീമുകളുടെ കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറി
ചടങ്ങിൽ സിറ്റിസൺ ക്ലബ്ബിൻ്റെ കളിസ്ഥലത്തിനായുള്ള ധനശേഖരണാർത്ഥം ബംബർ സമ്മാന കൂപ്പണിൻ്റെ പ്രകാശനവും നടന്നു. ഷോർട്ട്ഫിലിം അവാർഡ് ജേതാവും സിനിമാ സഹസംവിധായകനുമായ ചന്ദ്രു വെള്ളരിക്കുണ്ടിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. സിറ്റിസൺ ക്ലബ്ബ് സെക്രട്ടറി അനൂപ്. പി. സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് അയൂബ് സബാൻ അധ്യക്ഷനുമായ ചടങ്ങിൽ പരപ്പ ബ്ലോക്ക് പ്രസിഡൻ്റ് എം. ലക്ഷമി ബംബർ സമ്മാന കൂപ്പൺ പ്രകാശനവും സമ്മാനദാനവും നടത്തി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ നാസർ, വാർഡ് മെമ്പർ രാഘവൻ എം.പി വെള്ളരിക്കുണ്ട് തപസ്യ ഡാൻസ് സ്കൂൾ ഡയറക്ടർ സന്തോഷ് നാട്യാഞ്ജലി എന്നിവർ വിഷിശ്ടസാന്നിധ്യമായി ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബ് ജോ. സെക്രട്ടറി ബിബിൻസ് മാത്യു നന്ദിയും പറഞ്ഞു.
No comments