നിലത്തെ കൃഷി കാട്ടുപന്നിക്കായ്... ഉയരത്തിലുള്ളവ കുരങ്ങിനുമായ്... വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി ബിരിക്കുളം പ്രദേശത്തെ കർഷകർ
ബിരിക്കുളം : വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി ബിരിക്കുളം പ്രദേശത്തെ കർഷകർ.പന്നിയും കുരങ്ങുമാണ് കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നത് .ബിരിക്കുളത്തിന്റെ പ്രാന്തപ്രദേശങ്ങളായ വരഞ്ഞൂർ, ചെന്നക്കോട്, കരിയാം കൊടൽ, കാളിയാനം ,കോട്ടമടൽ പ്രദേശങ്ങളിൽ
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത്. വരഞ്ഞൂർ കെ സത്യൻ്റെ വാഴ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു.
കുരങ്ങ് ശല്യം കാരണം തേങ്ങകൾ ലഭിക്കുന്നില്ല. പച്ചക്കറി കൃഷിക്ക് ഭീഷണിയായി മയിൽ ഉൾപ്പെടെയുള്ള പക്ഷികൾ, കർഷകർ നേരിടുന്ന പ്രയാസങ്ങൾക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല. വന്യമൃഗ ശല്യങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഗ്രാമസഭയിൽ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് വരഞ്ഞൂർ, ചെന്നക്കോട്, കരിയാം കൊടൽ, കാളിയാനം നിവാസികൾ ഒരാഴ്ച മുൻമ്പാണ് കാളിയാനം കാര്യവീട്ടിൽ രാഘവൻ്റെ ചേമ്പ് കൃഷി പൂർണ്ണമായും പന്നികൾ നശിപ്പിച്ചത്.
വരഞ്ഞൂർ മേഖലയിൽ ബിരിക്കുളം പച്ചക്കറി ഉത്പാദക സംഘത്തിൻ്റെ നേതൃത്വത്തിൽ കർഷകരാണ് ഓണം വിപണിയിലേക്കാവശ്യമായ പച്ചക്കറികൾ വിതരണം ചെയ്തത്. വന്യമൃഗശല്യകാരണം പൊറുതിമുട്ടിയ കർഷകർ ഈ പ്രതിസന്ധികൾ പ്രതിരോധിച്ച് വിഷരഹിത ജൈവ പച്ചക്കറികൾ വിപണിയിലിറക്കാൻ ക്ലസ്റ്ററിൻ്റെ സഹായത്തോടെ ശ്രമിക്കുമ്പോൾ അവർക്ക് ആശ്വാസമായ് വേണ്ടപ്പെട്ട അധികാരികൾ കൂടെ നിൽക്കണമെന്ന് ബിരിക്കുളം പച്ചക്കറി ഉത്പാദകസഘം ആവശ്യപ്പെട്ടു. സഘം പ്രസിഡണ്ട് സി കെ ബാലചന്ദ്രൻ, സെക്രട്ടറി ബാലഗോപാലൻ പി, ട്രഷറർ സത്യൻ കെ, സുഗതൻ വരഞ്ഞൂർ, സന്തോഷ് വി , സതീശൻ കെ പി വി , തുടങ്ങിയവർ സംസാരിച്ചു
No comments