Breaking News

നബിദിന പരിപാടിക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ നാട്ടുകാർ പിടികൂടി അമ്പലത്തറ പൊലീസിനു കൈമാറി


അമ്പലത്തറ : നബിദിന പരിപാടിക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ നാട്ടുകാർ വളഞ്ഞിട്ടു പിടികൂടി പൊലീസിനു കൈമാറി. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കൊടുവള്ളി, വട്ടോളിയിലെ പി എ അബ്ദുൽ ബാസിത്തി(29)നെയാണ് അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ കെ പി ഷൈൻ അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റു ചെയ്തു.അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. 12 വയസ്സുള്ള പെൺകുട്ടിയെ സമ്മാനം തരാമെന്നു വിശ്വസിപ്പിച്ച് കൂട്ടി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തു വച്ചു വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു വെന്നാണ് പരാതി. ഭയന്നോടിയ പെൺകുട്ടി സ്ഥലത്തു ഉണ്ടായിരുന്ന മാതാവിനോട് വിവരം പറയുകയായിരുന്നു. ഇതോടെ നാട്ടുകാർ വിവരം അറിഞ്ഞു. ഇതിനിടയിൽ സ്ഥലത്തു നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ബാസിത്തിനെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി അമ്പലത്തറ പൊലീസിനു കൈമാറുകയായിരുന്നു. 


No comments