ലൈഫ് ഭവന പദ്ധതി തുക 10 ലക്ഷമായി ഉയർത്തുക ; ഏ.കെ.എസ് നീലേശ്വരം ഏരിയ സമ്മേളനം സമാപിച്ചു
കൊല്ലംമ്പാറ : ലൈഫ് ഭവന പദ്ധതിയിൽ പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് നല്കുന്ന തുക10 ലക്ഷമായി ഉയർത്തണമെന്നും നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിൽ പട്ടിക വർഗ്ഗ ഹെൽത്ത് പ്രമോട്ടർ മാരെ നിയമിക്കണമെന്ന് ഏ.കെ.എസ് നീലേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. എം.ബി.രാഘവൻ അദ്ധ്യക്ഷനായി കെ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. കെ.വി പ്രമോദ് പ്രവർത്തന റിപ്പോർട്ടും, സി. കുഞ്ഞിക്കണ്ണൻ മടിക്കൈ രക്തസാക്ഷി പ്രമേയവും, കെ.കെ. തമ്പാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.എം. രാജൻ, പാറക്കോൽ രാജൻ, കയനി മോഹനൻ. അശോകൻ കുന്നൂച്ചി, സി. കുഞ്ഞിക്കണ്ണൻ, രാജൻ അത്തിക്കോത്ത്, ഇ.ബാബു, രാമചന്ദ്രൻ ബേഡകം, രതീഷ് വെള്ളംന്തട്ട,കെ. ഭാസ്ക്കരൻ, സാവിത്രി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു എം.ബി.രാഘവൻ,എം രാജൻ പെരിയങ്ങാനം, വി.രോഹിണി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടി. സുരേശൻ നന്ദി പറഞ്ഞു
ഭാരവാഹികൾ :
കെ.വി പ്രമോദ് സെക്രട്ടറി
എം ബി രാഘവൻ പ്രസിഡൻ്റ്
സി. കുഞ്ഞിക്കണ്ണൻ വി സന്ധ്യ (ജോയിൻ്റ് സെക്രട്ടറി ന്മാർ )
രവീന്ദ്രൻ കെ.എസ്, സി രോഹിണി (വൈസ് പ്രസിഡൻ്റ് ന്മാർ ) എം. രാജൻ പെരിയങ്ങാനം (ട്രഷറർ)
No comments