സ്ക്കൂൾ കലോത്സവത്തെ വരവേറ്റ് ഒടയംചാലിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു
ഒടയംചാൽ: 64 മത് ഹോസ്ദുർഗ്ഗ് സബ്ജില്ല കലോത്സവത്തിന്റെ ഭാഗമായി ഒടയംചാലിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് നാട്ടിലെ കലാകാരന്മാർ അണിനിരന്ന നാട്ടരങ്ങ് സ്കൂളിലെ വിദ്യാർഥികളും നാട്ടുകാരും അണിയിച്ചൊരുക്കിയ 64 പേരുടെ തിരുവാതിര തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി സാംസ്കാരിക സംഗമം കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു . സംഘാടകസമിതി വർക്കിംഗ് ചെയർമാൻ ശ്രീമതി സൗമ്യ ഗോപാൽ അധ്യക്ഷത വഹിച്ചു പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസാദ് മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്തംഗം സിനോജ് ചാക്കോ ബ്ലോക്ക് പഞ്ചായത്ത് അംഗം ടിവി ശ്രീലത ഗ്രാമപഞ്ചായത്ത് മെമ്പർ സൂര്യഗോപാൽ ' ശ്രീരാജ് സുരേഷ് കോടോത്ത് ഭാസ്കരൻ കോടോത്ത് എന്നിവർ സംസാരിച്ചു ലിജോ ടി ജോർജ് സ്വാഗതവും എം തമ്പാൻ നന്ദിയും അറിയിച്ചു
No comments