ഇരിട്ടിയിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരണപ്പെട്ടു
കോട്ടയം: എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരിക്കേറ്റു. ഇതിൽ18 പേരുടെ നില ഗുരുതരമാണ്. ഇരിട്ടിയിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. ഇരിട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് മറിഞ്ഞ ശബ്ദം കേട്ട നാട്ടുകാർ ആണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. കുറവിലങ്ങാട് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
No comments