തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ 5,19,821 പുരുഷ വോട്ടർമാരും 5,82,177 സ്ത്രീ വോട്ടർമാരും
കാസർകോട് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ 5,19,821 പുരുഷ വോട്ടർമാരും 5,82,177 സ്ത്രീ വോട്ടർമാരും 12 ട്രാൻസ് ജെൻഡർ വോട്ടർമാരുമായി ആകെ 11,02,010 വോട്ടർമാരാണുള്ളത്. കഴിഞ്ഞ തവണത്തേതിനെക്കാളും 7687 വോട്ടർമാർ കൂടി. ഇതിൽ 74 പേർ പ്രവാസി വോട്ടർമാരാണ്. ബെള്ളൂരാണ് കുറവ് വോട്ടർമാരുള്ള പഞ്ചായത്ത്. 8249 വോട്ടർമാർ. ചെങ്കളയിലാണ് കൂടുതൽ-46946 പേർ. കൂടുതൽ സ്ത്രീ വോട്ടർമാരുള്ള പഞ്ചായത്ത് ചെങ്കളയാണ്-24111. കുറവ് ബെള്ളൂരിൽ - 4207. പുരുഷ വോട്ടർമാർ കൂടുതൽ ചെങ്കളയിലാണ്-22833. കുറവ് ബെള്ളൂരിൽ-4042. കൂടുതൽ പ്രവാസി
വോട്ടർമാരുള്ളത് അജാനൂരിൽ-12. നഗരസഭകളിൽ കൂടുതൽ വോട്ടർമാരുള്ളത് കാഞ്ഞങ്ങാടാണ് - 59519 പേർ.
No comments