Breaking News

ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ 1545 പോയിന്റുമായി കാസർകോട് ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ...ഐടി മേളയിൽ 110 പോയിന്റുമായി ചിറ്റാരിക്കാൽ ഉപജില്ല മൂന്നാം സ്ഥാനം നേടി



ബങ്കളം : കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ സ്കൂൾ
ശാസ്ത്രോത്സവത്തിൽ 1545 പോയിന്റുമായി കാസർകോട് ഉപജില്ല ഓവറോൾ ചാന്പ്യന്മാർ. 1415 പോയിന്റ് നേടിയ ഹൊസ്ദുർഗ് ഉപജില്ലയാണ് റണ്ണറപ്. 1345 പോയിന്റുമായി ബേക്കൽ ഉപജില്ല മൂന്നാം സ്ഥാനം നേടി.പ്രവൃത്തിപരിചയ മേളയിൽ 754 പോയിന്റ് നേടിയ ഹൊസ്ദുർഗ് ഉപജില്ല ചാന്പ്യന്മാരായി. 705 പോയിന്റുമായി കാസർകോട് ഉപജില്ല രണ്ടാം സ്ഥാനവും 653 പോയിന്റുമായി ബേക്കൽ ഉപജില്ല മൂന്നാം സ്ഥാനവും നേടി. ഐടി മേളയിൽ 166 പോയിന്റുമായി കാസർകോട് ഉപജില്ല ചാന്പ്യന്മാരായി. 119 പോയിന്റ് നേടിയ ചെറുവത്തൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 110 പോയിന്റുമായി ചിറ്റാരിക്കാൽ ഉപജില്ല മൂന്നാം സ്ഥാനം നേടി.സ്കൂളുകളിൽ ദുർഗ ജില്ല ശാസ്ത്രോത്സവത്തിൽ സ്കൂൾ തലത്തിൽ 441 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻൻഡറി സ്കൂൾ ഓവറോൾ ചാന്പ്യൻഷിപ് നിലനിർത്തി. 317 പോയിന്റ് നേടിയ പാക്കം ഗവ. ഹയർസെക്കൻഡറി സ്കൂളാണ് രണ്ടാംസ്ഥാനത്ത്. 281 പോയിന്റുമായി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം നേടി.സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, കൈറ്റ് ജില്ലാ കോഡിനേറ്റർ റോജി ജോസഫ്, ഡിഇഒ റോഹിൻ രാജ്, എഇഒ എം സുരേന്ദ്രൻ, കക്കാട്ട് ജിഎച്ച്എസ്എസ് പ്രധാനാധ്യാപകൻ കെ എം ഈശ്വരൻ, പി വി രാമകൃഷ്ണൻ, ടി രാജേഷ്, ടി വി ലതീഷ്, സി വി ശാന്തിനി, എം എ അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു.

No comments