മാലോത്ത് കസബ എൻ എസ് എസ് യൂണിറ്റിൻ്റെ ജീവിതോത്സവം - 25 സമാപിച്ചു
വള്ളിക്കടവ്: കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പൊതു വഴികളിലൂടെ ചിട്ടയായി പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് ഉചിതമായ രീതിയിൽ അവരുടെ വ്യക്തിത്വം സ്ഫുടം ചെയ്തെടുക്കുവാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം 2025
ലഹരിവസ്തുക്കളുടെ ഉപയോഗം ഡിജിറ്റൽ അഡിക്ഷൻ ആത്മഹത്യാ പ്രവണത അപകടകരമായ അക്രമവാസന തുടങ്ങിയ വിപത്തുകൾക്ക് കേവലം ബോധവൽക്കരണം മാത്രം പരിഹാരമാകില്ല അതിന്റെ വെളിച്ചത്തിൽ 21 ദിവസം നീണ്ടുനിൽക്കുന്ന പ്രവർത്തനാധിഷ്ഠിത ചലഞ്ചുകൾ ഉൾപ്പെടുത്തി വ്യക്തിഗത പ്രവർത്തന പദ്ധതിയാണ് ഇത്. മാലോത്ത് കസബ ജിഎച്ച്എസ്എസ് ലെ നാഷണൽ സർവീസ് സ്കീമിന്റെ ജീവിതോത്സവം 2025 പ്രിൻസിപ്പാൾ ശ്രീമതി . മിനി പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ. സനോജ് മാത്യു ഉദ്ഘാടനം ചെയ്തു . കൊന്നക്കാട് ടൗണിൽ വെച്ച് നടന്ന പരിപാടിയിൽ ലഹരിക്കെതിരെ വോളണ്ടിയർ മാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ചടങ്ങിൽ ഡോ. വിലാസിനി എസ് എം സി ചെയർമാൻ ശ്രീ. അരൂപ് സി സി , മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ദീപ മോഹൻ അധ്യാപകരായ ശ്രീ രാജേഷ് ആർ കെ ,പ്രോഗ്രാം ഓഫീസർ ബാലാമണി പീ ബി എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾ പി ടി എ അംഗങ്ങൾ വ്യാപാരി - വ്യവസായികൾ നാട്ടുകാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
No comments