വട്ടക്കല്ല് വയലാർ വായനശാല കെട്ടിട ഉൽഘാടനം -5 ന്
കരിന്തളം: ജില്ലാ പഞ്ചായത്ത് 2023 2024 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച വട്ടക്കല്ല് വയലാർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ കെട്ടിട ഉൽഘാടനം ഞായറാഴ്ച്ച വൈകിട്ട് 3 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ നിർവ്വഹിക്കും' ലൈബ്രറിയുടെ ഉൽഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ: പി.പ്രഭാകരനും . വയലാറിന്റെ ഫോട്ടൊ അനാച്ചാദനം വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഏ.ആർ. വിജയകുമാറും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശ കുന്തളയും അനുമോദിക്കും കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ 'രവി അധ്യക്ഷത വഹിക്കും.
No comments