Breaking News

മകളെ ബലാത്സംഗത്തിനു ഇരയാക്കിയ 60 വയസ്സുള്ള പിതാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു


നീലേശ്വരം : അഞ്ചുവയസുള്ള പേരകുട്ടിയുടെ മുന്നിൽവച്ച് സ്വന്തം രക്തത്തിൽ പിറന്ന മകളെ ബലാത്സംഗത്തിനു ഇരയാക്കിയ 60 വയസ്സുള്ള പിതാവ് അറസ്റ്റിൽ. ചന്തേര പൊലീസ് പരിധിയിലാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. നേരിയ ആരോഗ്യ പ്രശ്നങ്ങളുള്ള 29 കാരിയായ യുവതിയും അഞ്ചു വയസ്സുള്ള കുട്ടിയും സ്വന്തം വീട്ടിലാണ് താമസം. പ്രസ്തുത വീട്ടിൽ വച്ച് പിതാവ് മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പറയുന്നു. മാതാവ് ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കിലും നാണക്കേടും ഭീതിയും കാരണം പുറത്തു പറഞ്ഞിരുന്നില്ല്. എന്നാൽ അഞ്ചു വയസ്സുള്ള കുട്ടി തന്റെ കൺമുമ്പിൽ നടന്ന സംഭവം പലരോടും പറഞ്ഞതോടെയാണ് വിവരം പുറത്തായതും ചന്തേര പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തതും.

No comments