Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം 'ശലഭോത്സവം' സമാപിച്ചു..


രാജപുരം : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 'ശലഭോത്സവം' എന്ന പേരിൽ നടത്തിയ അങ്കണവാടി കലോത്സവം കുരുന്നുകളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. ബേളൂർ ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി.വാർഡ് മെമ്പർമാരായ പി.ഗോപി, എം. വി ജഗന്നാഥ് , നിഷ അനന്തൻ, ബിന്ദു എന്നിവർ പങ്കെടുത്തു. ഐസിഡിഎസ് സൂപ്പർവൈസർമാരായ മിനി ജോസ്  സ്വാഗതവും ജയന്തി നന്ദിയും പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പരിധിയിലെ 43 അങ്കണവാടികളിൽ നിന്നായി 257 കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ അനൗൺസറുടെ ചുമതല കൂടി ഏറ്റെടുത്ത് പരിപാടി ആദ്യാവസാനം നിയന്ത്രിച്ചതും കൗതുകമായി. അങ്കണവാടി വർക്കർമാർ ഹെൽപർമാർ രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കുരുന്നുകളുടെ ചടുലവും നിഷ്കളങ്കവുമായ പ്രകടനങ്ങൾ കാണികളിൽ ആവേശം നിറച്ചു.

No comments