പാറപ്പള്ളി ഹാപ്പിനെസ്സ് പാർക്ക് ഉൽഘാടനം ചെയ്തു
അമ്പലത്തറ : കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൻ്റെ 19-ാം വാർഡിലെ പാറപ്പള്ളി ഹാപ്പിനെസ്സ് പാർക്ക് ഇ.ചന്ദ്രശേഖരൻ MLA ഉൽഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ നിർമ്മിച്ച വിവിധ പദ്ധതികളായ ടേക്ക് എ ബ്രേക്ക് കെട്ടിടം, ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, ശലഭപാർക്ക്, ഓപ്പൺ സ്റ്റേജ്, കളിസ്ഥലം, മീറ്റിംഗ് ഹാൾ, വായനാമുറി എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പാറപ്പള്ളിയിൽ ഒരുക്കിയ ഹാപ്പിനെസ്സ് പാർക്ക്.
ഒരു കോടിയോളം രൂപ ചിലവഴിച്ച് പാറപ്പള്ളിയിലൊരുക്കിയ ഹാപ്പിനെസ്സ് പാർക്ക് വിനോദത്തിനും കായികപരിശീലനത്തിനും വിജ്ഞാനത്തിനുമുള്ള പൊതുഇടമായി മാറുകയാണ്. ഉൽഘാടനത്തിനു മുമ്പേ തന്നെ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ പാർക്കിലെത്തുകയാണ്. ഹാപ്പിനെസ്സ് പാർക്ക്, ടേക്ക് എ ബ്രേക്ക് കെട്ടിടം എന്നിവയുടെ ഉൽഘാടനം ഇചന്ദ്രശേഖരൻ MLA ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓപ്പൺ ജിമ്മിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൻ്റെ കുട്ടികളുടെ പാർക്കിൻ്റെ ഉൽലാടനം ബ്ലോക്ക് പ്രസിഡൻ്റ് എം. ലക്ഷ്മിയും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ശലഭ പാർക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണനും ഉൽഘാടനം ചെയ്തു. വാർഡിലെ സായാഹ്നം വയോ ക്ലബ്ബിൻ്റെ നേതൃത്വത്തിലുള്ള വായനാമുറിയുടെ ഉൽഘാടനം മുൻ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. അസിനാറും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.ശ്രീധരൻ്റെ ഫോട്ടോ അനാച്ഛാദനം ഇ ചന്ദ്രശേഖരൻ MLA യും നിർവ്വഹിച്ചു. ഹാപ്പിനെസ്സ് പാർക്കിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഏറ്റെടുത്തു നടത്തിയ ഷൈൻദാസ്,കെ. അച്ചുതൻ പടന്നക്കാട്, വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പാഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി എന്നിവർക്കുള്ള വാർഡിൻ്റെ ഉപഹാരം ഇ ചന്ദ്രശേഖരൻ MLA നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി LSGD അസി. എഞ്ചിനീയർ സതീശൻ എം.കെ. ഓവർസീയർ മാരായ മിഥുൻ എം.സി. പ്രിയ, വനജ, ദീലീപ്, അനന്തു കൃഷ്ണ, എന്നിവർക്കും LSGD ഓഫീസിലെ സവിത, ശ്രീജിത്ത് എന്നിവർക്കുമുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണനും നൽകി. കഴിഞ്ഞ 5 വർഷത്തിനിടയിൽ വാർഡിലെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കും വ്യത്യസ്തമായ പരിപാടികൾക്കും നേതൃത്വം നൽകിയ വാർഡ് മെമ്പർക്ക് വാർഡ് വികസന സമിതി, ഹരിത കർമ്മസേന, അംഗൻവാടി ജീവനക്കാർ, സായാഹ്നം വയോ ക്ലബ്ബ്, 19-ാം വാർഡിലെ മേറ്റുമാർ എന്നിവർ ഉപഹാരവും നൽകി. വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി.ദാമോദരൻ സ്വാഗതവും വാർഡ് കൺവീനർ പി.ജയകുമാർ നന്ദിയും പറഞ്ഞു. വാർഡിൻ്റെ വികസന ഡോക്യൂമെൻ്ററി, അഷ്ടാംഗയോഗ സെൻ്റർ കാസർകോട് അവതരിപ്പിച്ചയോഗഡാൻസ്, വയോ ക്ലബ്ബ് അംഗങ്ങൾ, കുടുംബശ്രീ, ബാലസഭാ , ആനക്കല്ല് അംഗൻവാടിയിലെ കുട്ടികൾ എന്നിവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സിനിമ -ടിവി താരം ഷാന ബാലൂർ, BA ഭരതനാട്യം റാങ്ക് ജേതാവ് അഭിന പാറപ്പള്ളി എന്നിവരുടെ സെമി ക്ലാസ്സിക്കൽ നൃത്തവും അരങ്ങേറി.
No comments