കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലതക്ക് സേവക് സമാജ് പുരസ്‌കാരം
കാഞ്ഞങ്ങാട് : ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത അര്‍ഹയായി. ക്രാഫ്റ്റ് ( മണ്‍പാത്ര നിര്‍മ്മാണ മേഖല) മേഖലയിലെയും സാമൂഹ്യ മേഖലയിലെയും മികച്ചപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം മടിക്കൈ ലോക്കല്‍ സെക്രട്ടറി, കേരള മഹിളാ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം, തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, കേരള മണ്‍ പാത്ര നിര്‍മാണ തൊഴിലാളി സംഘടന കെ എം എസ് എസ് വനിതാ വേദി ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
കാസര്‍കോട് ജില്ലയിലെ മടിക്കൈ എരിക്കുളം സ്വദേശിയാണ്. ഭര്‍ത്താവ് പി. പി. കുഞ്ഞിരാമന്‍. സെക്യുരിറ്റി തൊഴിലാളിയാണ്. മക്കള്‍:കെ വി അഭിരാമി കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഫിസിക്‌സ് പോസ്റ്റ് ഗ്രാജുവേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി), മകന്‍ കെ. ആര്‍ ഹരിനന്ദ് കുണിയ കോളേജില്‍ ഇന്റഗ്രേറ്റഡ് എം സി എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഒക്ടോബര്‍ മാസം 13 ന് തിരുവനന്തപുരം സദ്ഭാവന ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് ഭാരത് സേവക് സമാജ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ഡോക്ടര്‍ ബി. എസ്. ബാലചന്ദ്രന്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ന്യുഡല്‍ഹി സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഡയരക്ടര്‍ ജനറല്‍ മഞ്ജു ശ്രീകണ്ഠന്‍, ജോയന്റ് ഡയരക്ടര്‍ സിന്ധു മധുഎന്നിവര്‍പറഞ്ഞു.
No comments