Breaking News

കുമ്പളയിൽ കിടപ്പുമുറിയിലും കാറിലും സൂക്ഷിച്ചിരുന്ന 11.769 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ


കാസർകോട്: കിടപ്പുമുറിയിലും കാറിലും സൂക്ഷിച്ചിരുന്ന 11.769 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുബത്തൂർ, കാടമൂല, കുബത്തൂർ ഹൗസിലെ മെയ്തീൻ ഷബീറി(35)നെയാണ് കാസർകോട് എക്സൈസ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകിട്ട് മൊയ്തീൻ ഷബീറിന്റെ കിടപ്പുമുറിയിൽ നടത്തിയ പരിശോധനയിൽ 5.269 കിലോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. കട്ടിലിന് അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഷബീറിന്റെ നാനോ കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ 6.5 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തുവെന്നു എക്സൈസ് അധികൃതർ പറഞ്ഞു. നേരത്തെ കഞ്ചാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ആളാണ് ഷബീറെന്നു കൂട്ടിച്ചേർത്തു.
എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സി അജീഷ്, കെ.ആർ പ്രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റിയൻ, വി.വി ഷിജിത്ത്, ടി.വി ധന്യ, ഉണ്ടായിരുന്നു. ഡ്രൈവർ പി.എ ക്രിസ്റ്റിൻ എന്നിവരും





No comments