Breaking News

അനന്തപുരം ഫാക്ടറിയിലെ പൊട്ടിത്തെറി ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്സ് 
സംഘം തെളിവെടുത്തു


കാസർഗോഡ് : അനന്തപുരം വ്യവസായ കേന്ദ്രത്തിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വുകപ്പിന് കീഴിലുള്ള കെമക് സംഘം അന്വേഷണം തുടങ്ങി. അടുത്ത ദിവസം അന്വേഷണ റിപ്പോർട്ട് വകുപ്പ് ഡയറക്ടർക്ക് കൈമാറും. ഡെക്കർ പാനൽ ഇൻഡസ്ട്രീസിലെ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ അതിഥി തൊഴിലാളിയായ അസം ഉദയ് ഗുറി ജില്ലയിലെ ബിടിയിലെ നജീറുൽ അലിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകിട്ട് സ്വദേശത്തേക്ക് കൊണ്ടുപോയി. ഫാക്ടറിയിലെ രണ്ട് കൂറ്റൻ ബോയിലറുകളിൽ ഒന്നാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഫാക്ടറിയുടെ ഷീറ്റുമേഞ്ഞ മേൽക്കൂര തകർത്ത് ബോയിലർ മുകളിലേക്ക് ഉയർന്നു. ഒരു കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടെ അവിശിഷ്ടങ്ങൾ പതിച്ചു.അപകടനില തരണം ചെയ്തുഗുരുതരമായി പരിക്കേറ്റ് മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിച്ച ആറ് അതിഥി തൊഴിലാളികൾ അപകടനില തരണം ചെയ്തു. അസം സ്വദേശികളായ കരീമുൾ (23), അബു താഹിർ (54), ഉമർ ഫാറൂഖ് (22), അബ്ദുൾ ഹാഷിം (35), ബിഹാർ സ്വദേശം റാസ (22) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾക്ക് തെറിച്ചുവീണാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റ് അഞ്ചുപേർക്കും ബോയിലറിൽ നിന്നുള്ള നീരാവി പതിച്ച് പൊള്ളലേറ്റ പരിക്കുണ്ട്. സാരമായ പരിക്കില്ലാത്ത അസം സ്വദേശികളായ ഇൻസാൻ (22), ഹബിജുർ (19) എന്നിവർ കുമ്പള സഹകരണ ആശുപത്രിയിലുണ്ട്. ഇരുന്നൂറിലധികം തൊഴിലാളികളുള്ള ഫാക്ടറിയിലെ രാത്രി ഷിഫ്റ്റിൽ ഇരുപതോളം പേരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. അപകടകാരണമെന്ത്?ബോയിലറിലെ നൂറുകണക്കിന് പൈപ്പുകളിലൂടെ നീരാവി കടത്തിവിടുന്നതാണ് പ്ലൈവുഡ് നിർമാണത്തിന്റെ പ്രധാന ഘട്ടം. ബോയിലറുകളിൽ അമിതമർദ്ദം ഉണ്ടാവുകയോ താപനില ക്രമം തെറ്റുകയോ ചെയ്താൽ ബോയിലറുകളിൽ അഞ്ചുഘട്ടങ്ങളുള്ള സുരക്ഷാസംവിധാനം

പ്രവർത്തനക്ഷമമാകും. അമിത മർദം പുറന്തള്ളാനുള്ള സേഫ്റ്റി വാൾവുകൾ പ്രവർത്തിക്കാത്തതോ ബോയിലർ വെള്ളമില്ലാതെ ഡ ആയതോ അപകട കാരണമായേക്കാം. അനന്തപുരയിലെ ഫാക്ടറിയിൽ സുരക്ഷാ സംവിധാനം പ്രവർത്തനക്ഷമമമായിരുന്നില്ലേ എന്നതാണ് ക്രമക് വിഭാഗം പരിശോധിച്ചത്. ഇതിനായി ഫാക്ടറിയിലെ ക്യാമറ ദൃശ്യം പരിശോധിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എ കെ എം

അഷറഫ് എംഎൽഎ, എഡിഎം പി അഖിൽ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ കെ സജിത് കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

No comments