തോണിയേറി തെയ്യങ്ങൾ ...കളിയാട്ടക്കാലത്ത് കാഞ്ഞങ്ങാട് നിന്നുള്ള അപൂർവ കാഴ്ചകളിലൊന്നാണ് അരയി കാർത്തിക കാവിലെ കളിയാട്ടം
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന്റെ ഗ്രാമവീഥികളിലൂടെ തെയ്യങ്ങൾ ഉറഞ്ഞാടിയെത്തിതുടങ്ങി. അരയിപ്പുഴ കടന്ന് തോണിയിൽ തെയ്യങ്ങളെത്തുന്നത് ഇവിടത്തെ മാത്രം സവിശേഷത. കളിയാട്ടക്കാലത്ത് കാഞ്ഞങ്ങാട് നിന്നുള്ള അപൂർവ കാഴ്ചകളിലൊന്നാണ് അരയി കാർത്തിക കാവിലെ കളിയാട്ടം. തോണിയേറി അരയിപ്പുഴ കടന്നെത്തുന്ന കാർത്തിക ചാമുണ്ഡി, കാലിച്ചാൻ, ഗുളികൻ തെയ്യങ്ങൾക്കൊപ്പം വാദ്യക്കാരും പരിചാരകരും ഉണ്ടാകും. പുഴ കടന്നെത്തുമ്പോൾ തെയ്യങ്ങൾക്കായി മറുകരയിൽ ആളുകൾ കാത്ത് നിൽക്കും. തുടർന്ന് ഇക്കര കാവിലെ ഏരത്തു മുണ്ട്യ കാലിച്ചാൻ ദേവസ്ഥാനത്തെത്തി കാലിച്ചാനുമായി തെയ്യങ്ങൾ കൂടിക്കാഴ്ച നടത്തും. കാവിലും തെയ്യങ്ങളെ കാണാനെത്തുന്നവരുടെ തിരക്കേറെയാണ്. പിന്നീട് തെയ്യങ്ങൾ വാദ്യക്കാരുടെയും പരിചാരകരുടെയും അകമ്പടിയോടെ മടങ്ങും.
 
 
No comments