മയക്കുമരുന്നു കടത്തിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം 2 പേർ പിടിയിൽ
ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം 2 പേർ കൂടി കരുതൽ തടങ്കലിൽ. ചെർക്കള ഇരിയപ്പാടി സ്വദേശി കെ.എം ജാബിർ (33 ), നെക്രജെ നെല്ലിക്കട്ടയിലെ പി എ മുഹമ്മദ് ആസിഫ് പി എ ( 31) എന്നിവരെയാണ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.  ഇതോടെ ജില്ലയിൽ ഇത്തരത്തിൽ പിടിയിലായവരുടെ  എണ്ണം 11 ആയി.
ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കാസർകോട്എഎസ് പി ഡോ. നന്ദഗോപൻ്റെ മേൽനോട്ടത്തിൽ വിദ്യാനഗർ ഇൻസ്പെക്ടർ കെ പി ഷൈൻ ബദിയടുക്ക ഇൻസ്പെക്ടർ എ അനിൽ കുമാർ, എസ് ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടി തിരുവനന്തപുരം പൂജപ്പുര സെട്രൽ ജയിൽ അടച്ചത്.
 
 
No comments