Breaking News

രാഷ്ട്രീയ ഏകതാ ദിനം മയക്കുമരുന്നിനെതിരെ രാജപുരം പോലീസ് സ്റ്റേഷൻ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു


പാണത്തൂർ :  രാഷ്ട്രശില്പി സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ രാഷ്ട്രീയ ഏകതാ ദിനത്തിൽ രാജപുരം പോലീസ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. വിദ്യയാണ് ലഹരി വിദ്യാഭ്യാസമാണ് ലഹരി 

 ലഹരിക്കടിമപ്പെട്ട യുവത്വങ്ങളെ നേർവഴി കാട്ടി ലഹരിയിൽ നിന്ന്‌ മോചിപ്പിക്കാനും. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴിയിൽ നിന്ന് കൈപിടിച്ചുയർത്താനും. ജനമൈത്രി പോലീസും, സ്റ്റുഡന്റ് പോലീസും, എൻഎസ്എസ് വളണ്ടിയർമാരും വിവിധ രാഷ്ട്രീയ സംഘടനകളും, ജന നേതാക്കളും പൊതുസമൂഹവും ഒത്തുകൂടിയ സുദിനമായിരുന്നു ഇന്ന്. കൂട്ടയോട്ടത്തിൽ 

ജിഎച്ച്എസ്എസ് ബളാംത്തോട്, ഡോ.എ.ജിഎച്ച്എസ്എസ് കോടേത്ത്, ജി ഡബ്ലൂ എച്ച്എസ്എസ് ചിറങ്കടവ്, എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും  ഹോളി ഫാമിലി എച്ച് എസ്.എസ്.ലെ എൻ എസ് എസ് വളണ്ടിയർമാരും  ജനമൈത്രി വളണ്ടിയർമാർ, എന്നിവരെ ഉൾപ്പെടുത്തിയാണ് ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുള്ള കൂട്ടയോട്ടം നടത്തിയത്.

​പൂടംകല്ലിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം രാജപുരത്ത് സമാപിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം നൽകി. 

​ രാജപുരം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ : രാജേഷ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ ഐക്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടിക്ക് രാജപുരം പോലീസ് സ്റ്റേഷനിലെപോലീസ് ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും നേതൃത്വം നൽകി. രാജപുരം സ്റ്റേഷനിലെ റൈറ്റർ അനീഷ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കൂട്ടയോട്ടം സംഘടിപ്പിച്ചതെന്ന് ഇൻസ്‌പെക്ടർ രാജേഷ് ഫ്ലാഗ് ഓഫ്‌ ചെയ്തു കൊണ്ട് സംസാരിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ മാരായ ദിലീപ്, സൗമ്യ, രമേഷ്, ബിന്ദു അനൂപ് എന്നിവരും. എസ് പി സി ടീച്ചർമാരായ ദീപേഷ് കമലാക്ഷി ( ജി എച്ച് എച്ച്എസ് എസ് ബളാംതോട് ) 

 രതീഷ്,ഹസീന( അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത്) പത്മപ്രിയ, ജിന്റു ( ഗവൺമെന്റ് വെൽഫെയർ സ്കൂൾ പാണത്തൂർ )

 സൽമ കെ. ജെ., അജയ് (എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ രാജപുരം ) ലഹരിക്കെതിരെയുള്ള കൂട്ടയോട്ടത്തിന് പങ്കെടുത്ത എല്ലാവർക്കും  രാജപുരം സ്റ്റേഷനിലെ വനിത എ എസ് ഐ ബിന്ദു നന്ദി പറഞ്ഞു

No comments