Breaking News

എയിംസ് പ്രൊപ്പോസലിൽ കാസറഗോടിൻ്റെ പേരും ഉൾപ്പെടുത്തണം: ചാണ്ടി ഉമ്മൻ എം.എൽ.എ


കാസറഗോഡ് : ഉമ്മൻചാണ്ടി തുടങ്ങി വച്ച മെഡിക്കൽ കോളേജ് പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാൻ പറ്റാത്ത സർക്കാർ എയിംസ് പ്രൊപ്പോസലിലെങ്കിലും കാസറഗോഡിൻ്റെ പേര് ചേർക്കണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയും രാജപുരം സെൻ്റ് പയസ് ടെൻത് കോളേജ് എൻ.എസ്.എസ് യൂണിറ്റും ചേർന്ന് നടത്തുന്ന വേണം എയിംസ് കാസറഗോഡിന് എന്ന പ്രചരണ പരിപാടിയുടെ ഉദ്ഘാടന കർമ്മം കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടീ.കെ. നാരായണന് ലഘുലേഖ നൽകി നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡിൻ്റെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കാൻ എയിംസ് അടക്കമുള്ള സ്ഥാപനങ്ങൾക്കായി സമരമുഖത്തുള്ള എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മക്ക് എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോളജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ബിജു ജോസഫ്, എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോക്ടർ അഖിൽ തോമസ്  എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

No comments