കായകല്പ അവാർഡ് ; ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ബളാൽ ജനകീയ ആരോഗ്യ കേന്ദ്രം അവാർഡ് ഏറ്റുവാങ്ങി
വെള്ളരിക്കുണ്ട് : ആരോഗ്യ സ്ഥാപനത്തിന്റ ശുചിത്വ പരിപാലനത്തിനും അണുബാധ നിയന്ത്രണത്തിനുമായി ലഭിക്കുന്ന കായകല്പ അവാർഡ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ബളാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. മികവിന്റെ അംഗീകരമായ പുരസ്‌കാരം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് ബഹുമാനപ്പെട്ട ആരോഗ്യ കുടുംബാക്ഷേമ മന്ത്രി വീണ ജോർജിൽ നിന്ന് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഏറ്റു വാങ്ങി.
No comments