ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ രക്ഷാകർത്യ സംഗമവും, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും നടത്തി
ബളാൽ : ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ രക്ഷാകർത്യ സംഗമവും, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും നടത്തി. ആദിവാസി- തീരദേശം - തോട്ടം മേഖലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പദ്ധതിയുടെ ഭാഗമായി , ജില്ലാ ആസ്പത്രി അഡോളസെൻ്റ് ഹെൽത്ത് കൗൺസിലർ ശ്രീ. പ്രതീഷ് മോൻ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും, തുടർന്ന് രക്ഷാകർതൃ സംഗമവും നടന്നു. പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികളിൽ, ദ്വിദിനക്യാമ്പ്, ഇംഗ്ലീഷ് പരിജ്ഞാനം, ഏകദിന പഠന യാത്ര, വിദഗ്ദരുടെ വിവിധ വിഷയങ്ങളുടെ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ വി യുടെ അധ്യക്ഷതയിൽ പ്രതീഷ് മോൻ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോന തോമസ് സ്വാഗതവും, പദ്ധതി കോഡിനേറ്റർ മോഹനൻ നന്ദിയും പറഞ്ഞു.
ഗുണഭോക്താക്കളായ 5 മുതൽ 9 വരെ ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും ശ്രീ പ്രതീഷ് മോൻ ക്ലാസ് കൈകാര്യം ചെയ്തു. ശ്രീ സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയിൽ 'HM പദ്ധതി വിശദ്ദീകരണം നടത്തി. വാർഡുമെമ്പർമാരായ അജിത, പത്മാവതി, സസ്യാ ശിവൻ എന്നിവർ ആശംസകൾ നേർന്നു
No comments