Breaking News

ബളാൽ ടൗൺ പരിസരത്തെ പ്രകാശിക്കാത്ത സ്ട്രീറ്റ് ലൈറ്റുകൾക്ക് അറ്റകുറ്റപണികൾ നടത്തണം ; ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) ബളാൽ യൂണിറ്റ് കൺവെൻഷൻ സമാപിച്ചു


വെള്ളരിക്കുണ്ട് : ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു )ബളാൽ യൂണിറ്റ് കൺവെൻഷൻ സമാപിച്ചു.പി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.സി ദാമോദരൻ സ്വാഗതം പറഞ്ഞു .സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ടി വി തമ്പാൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു  പ്രസിഡന്റ്  ആയി സി.ദാമേദരനും, സെക്രട്ടറിയായി ഷിനോജ് കുമാറും, ട്രഷറായി പവിത്രനേയും തിരഞ്ഞെടുത്തു. ബളാൽ ടൗൺ പരിസരത്തെ പ്രകാശിക്കാത്ത  സ്ട്രീറ്റ് ലൈറ്റുകൾക്ക് അറ്റകുറ്റപണികൾ നടത്തി പ്രകാശിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന യോഗം അധികൃതരോട് ആവശ്യപ്പെട്ടു.


No comments