വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ടിനെ തൽസ്ഥാനത്തു നിന്നും നീക്കി
പരപ്പ : വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡന്റ് കോട്ടക്കൽ വിജയനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കി. ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ കമ്മിറ്റി മെമ്പർമാർ അടക്കം 21 പേർ പങ്കെടുത്തു. അതിൽ ഭൂരിഭാഗം പേരും കോട്ടക്കൽ വിജയൻ സ്ഥാനം രാജിവെക്കണം എന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ 28 ആം തീയതി രാത്രി പരപ്പ ടൗണിൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റോയി പുത്തൻപുരക്കലിന്റെ നിർത്തിയിട്ട കാറിൽ ആരോ താക്കോൽ കൊണ്ട് വരഞ്ഞിരുന്നു.
സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ വരഞ്ഞത് പരപ്പയിലെ വ്യാപാരി നേതാവ് കോട്ടക്കൽ വിജയൻ ആണെന്ന് തിരിച്ചറിയുകയും. വെള്ളരിക്കുണ്ട് പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അതുപ്രകാരം വെള്ളരിക്കുണ്ട് സ്റ്റേഷനിലേക്ക് രണ്ടു കൂട്ടരേയും വിളിക്കുകയും. വിജയൻ കോട്ടക്കൽ കുറ്റം ഏറ്റെടുക്കുകയും റോയിക്ക് 15,000 രൂപ നഷ്ടപരിഹാരം കൊടുക്കാം എന്ന് ഏൽക്കുകയും ചെയ്തു. റോയിയും വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റിലെ മെമ്പറാണ്. കമ്മിറ്റിക്ക് കൊടുത്ത പരാതിയിലാണ് ഇപ്പോൾ പ്രസിഡണ്ടിനെ പുറത്താക്കിയത്. പകരം വൈസ് പ്രസിഡണ്ട് ടി അനാമയൻ. പ്രസിഡന്റിന്റെ ചുമതല വഹിക്കും.
No comments