Breaking News

റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക്സ്: ലോഗോ പ്രകാശനം ചെയ്തു പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് പ്രകാശന കർമ്മം നിർവ്വഹിച്ചു


പരപ്പ : കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ  ബാനം ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഭൂപേശ് പ്രകാശന കർമ്മം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.രാജീവൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, അജിത മോഹൻ, ബാനം കൃഷ്ണൻ, കെ.കെ കുഞ്ഞിരാമൻ, പാച്ചേനി കൃഷ്ണൻ, കെ.എൻ ഭാസ്കരൻ, പി.മനോജ് കുമാർ, അനിത മേലത്ത് എന്നിവർ സംസാരിച്ചു. അനൂപ് പെരിയൽ സ്വാഗതവും പി.കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ഹരി ക്ലാസിക്ക് കോളംകുളമാണ് ലോഗോ തയ്യാറാക്കിയത്. ഒക്ടോബർ 15, 16, 17 തീയതികളിലായി നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

No comments