കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥരെ ഏൽപിച്ച് മാതൃകയായി രാജാസ് ഹയർ സെക്കഡറി സ്കൂളിലെ വിദ്യാർഥിനികൾ
നീലേശ്വരം കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥരെ ഏൽപിച്ച് മാതൃകയായി രാജാസ് ഹയർ സെക്കഡറി സ്കൂളിലെ വിദ്യാർഥിനികൾ. പത്താംതരം വിദ്യാർഥികളും എൻസിസി കേഡറ്റുകളുമായ എസ് എസ് അഹല്യ, എം അക്ഷര എന്നിവർക്കാണ് തളിയിൽ ക്ഷേത്ര റോഡിൽ നിന്ന് മൂന്നുപവൻ മാല കളഞ്ഞുകിട്ടിയത്. ഇവർ സ്വർണമാല നീലേശ്വരം പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് ഉടമസ്ഥരായ പടിഞ്ഞാറ്റം കൊഴുവൽ വടക്കേ കോവിലകത്തെ ദുർഗയ്ക്ക് തിരിച്ചുനൽകുകയായിരുന്നു. വിദ്യാർഥിനികളെ സ്കൂൾ പിടിഎ അനുമോദിച്ചു. പ്രസിഡന്റ് വിനോദ് കുമാർ അരമന, പ്രധാനാധ്യാപിക കലാ ശ്രീധർ, വി വി രാജേഷ് കുമാർ, കെ ദിനേശ് കുമാർ, കെ ബിന്ദു, എംവി അവിനാഷ്, പി ഉണ്ണികൃഷ്ണൻ നായർ, ജിതിൻ മാരാർ, കെ സതീശൻ എന്നിവർ സംസാരിച്ചു. നീലേശ്വരം പുറത്തേക്കൈയിലെ ടി സുധീറിന്റെയും ഷീമയുടെയും മകളാണ് അഹല്യ, കോയമ്പുറത്തെ എം ജയചന്ദ്രന്റെയും സജിതയുടെയും മകളാണ് അക്ഷര.
No comments