Breaking News

തെയ്യക്കാലം... മാപ്പിള തെയ്യം വരുന്ന ചൊവ്വാഴ്ച കമ്പല്ലൂർ കോട്ടയിൽ തറവാട്ടിൽ കെട്ടിയാടും...


കമ്പല്ലൂർ : മാപ്പിള തെയ്യം ചൊവ്വാഴ്ച കമ്പല്ലൂർ കോട്ടയിൽ തറവാട്ടിൽ
കെട്ടിയാടും . മലയോരത്തെ ജന്മികുടുംബമാണ് കമ്പല്ലൂർ കോട്ടയിൽ തറവാട്. മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ വിവിധ പേരുകളിലാണ് മാപ്പിള തെയ്യം കെട്ടിയാടുന്നത് ആലിത്തെയ്യം, മുക്രിപ്പോക്കർ തെയ്യം, ബപ്പിരിയൻ തെയ്യം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. കമ്പല്ലൂർ കോട്ടയിൽ കെട്ടിയാടുന്നത് മുക്രിപ്പോക്കർ തെയ്യമാണ്.

തെയ്യം ഉണ്ടായതിനെക്കുറിച്ചും വ്യത്യസ്ത കഥകൾ പ്രചാരത്തിലുണ്ട്. മുക്രിപ്പോക്കർ പുളിങ്ങോം പുഴയിൽവീണ് മരിച്ചപ്പോൾ കമ്പല്ലൂർ പ്രദേശത്തിന്റെ സംരക്ഷകയായ കരിഞ്ചാമുണ്ഡിയോടൊപ്പം ചേർന്ന് തെയ്യമായി മാറിയെന്നാണ് ഒരു കഥ. 28-ന് രാത്രി 12-നാണ് മാപ്പിളത്തെയ്യത്തിന്റെ പുറപ്പെടൽ. ചുവന്ന പട്ടുടുത്ത്, ചുവന്ന പട്ട് തലയിൽ കെട്ടി, വെളുത്ത വട്ടത്താടിയും, ചുമലിൽ ചെറിയ ഒരു ഭാണ്ഡവുമാണ് വേഷം. കൈയിൽ ഒരു ദണ്ഡുമുണ്ടാകും.

No comments