ജില്ലയുടെ വളർത്തുവൃക്ഷമായി ബേഡകം തെങ്ങിനെ പ്രഖ്യാപിച്ചു. കുള്ളൻ പശുവാണ് വളർത്തുമൃഗം
പൊയിനാച്ചി : ജില്ലയുടെ വളർത്തുവൃക്ഷമായി ബേഡകം തെങ്ങിനെ പ്രഖ്യാപിച്ചു. കുള്ളൻ പശുവാണ് വളർത്തുമൃഗം. കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ജില്ലാ പഞ്ചായത്താണ് ജില്ലയുടെ സ്വന്തം
ജൈവവൈവിധ്യങ്ങളെ പ്രഖ്യാപിച്ച് ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിന് പ്രത്യേകം പദ്ധതി തയ്യാറാക്കിയത്. പൊയിനാച്ചി ആശീർവാദ് ഓഡിറ്റോറിയത്തിലെ ചടങ്ങിൽ വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രഖ്യാപനം നിർവഹിച്ചത്. തുളുനാടിൽ ഉരുത്തിരിഞ്ഞതും ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് കാസർകോടൻ കുള്ളൻ. ഒരു മീറ്ററിൽ താഴെ മാത്രം ഉയരവും ചെറിയ ശരീശപ്രകൃതിയുമുള്ള ഇരുപതിനായിരത്തോളം കുള്ളൻ പശുക്കൾ ജില്ലയിലുണ്ട്. രാജ്യത്തിന് തനത് ജീവിവർഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് മറ്റ് പ്രാദേശിക ഇനങ്ങളിൽനിന്ന് ജനിതകവ്യത്യാസമുള്ള ഇനമാണ്. ഉയർന്ന
രോഗപ്രതിരോധശേഷിയുള്ള കുള്ളൻ പശുക്കൾ സീറോ ബജറ്റ് കൃഷിരീതിക്ക് ഏറ്റവും ഇണങ്ങിയതാണ്. ബേഡഡുക്ക, മുന്നാട്, കൊളത്തൂർ മേഖലയിലെ കർഷകർ തലമുറകൾ നീണ്ട തെരഞ്ഞടുപ്പിലൂടെ രൂപപ്പെടുത്തിയ തെങ്ങിനമാണ് ബേഡകം. ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളിലും കുറഞ്ഞ പരിപാലനത്തിൽ വളരുന്നുവെന്നതാണ് പ്രധാന സവിഷേശത. ജലസേചനമില്ലാതെ ശരാശരി 82 തേങ്ങയും ജലസേചനം നടത്തിയാൽ 188 തേങ്ങയുമാണ് വാർഷിക വിളവ്. പൊതിച്ച തേങ്ങയ്ക്ക് ശരാശരി 429 ഗ്രാമാണ് തൂക്കം. നേരത്തെ ജില്ലയുടെ ഔദ്യോഗിക വൃക്ഷമായി കാഞ്ഞിരത്തെയും പൂവായി പെരിയ പോളത്താളിയെയും പ്രഖ്യാപിച്ചിരുന്നു. വെള്ളവയറൻ കടൽ പരുന്താണ് പക്ഷി. ജീവിയായി പാലപ്പൂവൻ ആമയെയും പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ ഏറ്റവും വലിയ കടമയും കർത്തവ്യവുമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ജോലിയില്ലാത്തവരുടെ ഏർപ്പാടായി പരിസ്ഥിതി സംരക്ഷണത്തെ കാണാൻ പാടില്ല. പരിസ്ഥിതിനാശം പ്രകൃതിനാശവും മാനവരാശിയുടെ നാശവുമായിരിക്കും. ഇന്നിനെകുറിച്ച് ഏറെ ചിന്തിക്കുകയും നാളെയെക്കുറിച്ച് ചിന്തിക്കാതിരിക്കും ചെയ്യുന്നവരാണ് പരിസ്ഥിതി നാശം വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ
No comments