Breaking News

ഒരിടവേളയ്ക്ക് ശേഷം മലയോരത്ത് വീണ്ടും ഖനനവിരുദ്ധ സമരം ശക്തിപ്പെടുന്നു..


വെള്ളരിക്കുണ്ട് : ഒരിടവേളയ്ക്ക് ശേഷം മലയോരത്ത് വീണ്ടും ഖനനവിരുദ്ധ സമരം ശക്തിപ്പെടുന്നു. നിരന്തരസമരവും ജില്ലാഭരണകൂടത്തിന്റെ ഉറച്ചനിലപാടും കാരണം കാണാമറയത്തായിരുന്ന ഖനനലോബി വീണ്ടും സജീവമായതിനെത്തുടർന്നാണ് പ്രതിഷേധവും ശക്തമാക്കുന്നത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ വടക്കാംകുന്നിൽ ഒരു ക്വാറി കൂടി തുടങ്ങാൻ നീക്കം നടക്കുന്നെന്ന് അറിഞ്ഞതിന് പിന്നാലെ പ്രദേശത്ത് കർമസമിതി രൂപവത്കരിച്ചു.

വടക്കാംകുന്ന് സംരക്ഷണസമിതിയുടെ സമരം നാല് വർഷം പിന്നിടുമ്പോഴാണ് പുതിയ നീക്കം. സമരസമിതിയുമായുള്ള കേസ് ഹൈക്കോടതിയിലാണ്.

No comments