Breaking News

വില കൂടിയ ഗിഫ്റ്റ് പാർസൽ അയച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെ ഡെലിവറി ചാർജായി അയച്ചു കൊടുത്ത ലക്ഷത്തോളം രൂപ തട്ടിയെടുത്തു


കാസർകോട് :വില കൂടിയ ഗിഫ്റ്റ് പാർസൽ അയച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെ ഡെലിവറി ചാർജായി അയച്ചു കൊടുത്ത ഒന്നേകാൽ ലക്ഷത്തോളം രൂപ യുവ
ദമ്പതികൾക്ക്
പോയി കിട്ടി. പരാതിയെത്തിയതോടെ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുളിയാർ പൊവ്വലിലെ മുഹമ്മദ് യാസിനും ഭാര്യക്കു മാണ് പണം നഷ്ടമായത്. 115 800 രൂപയാണ് നഷ്ടമായത്. വാട്സാപ്പ് വഴിയും നേരിട്ട് വിളിച്ചുമായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. വില കൂടിയ ഗിഫ്റ്റ് പാർസൽ അയച്ചിട്ടുണ്ടെന്നും ഗിഫ്റ്റ് ഡെലിവറി നടത്തുന്നതിലേക്കായി പണം അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് യുവാവ് സ്വന്തം അക്കൗണ്ടിൽ നിന്നും ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം അയച്ചു കൊടുത്തു, പാർസലിനായി ദിവസങ്ങളോളം കാത്ത് നിന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതായി മനസിലായത്.

No comments