Breaking News

അബ്ദുൾ കാദറിന്റെ ബളാൽ കുഴിങ്ങാട്ടെ നെൽപ്പാടത്ത് നൂറ് മേനിയുടെ കന്നികൊയ്ത്ത്...


വെള്ളരിക്കുണ്ട് :  ബളാൽ പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷന്റെ ഒരേക്കർ നെൽ പാടത്ത്‌ ഇക്കുറി നൂറ് മേനിയുടെ വിളവ്..നെൽകർഷകൻ കൂടിയായ സഹപ്രവർത്ത കന്റെ പാടത്തെ കൊയ്ത്തിന്പ്രസിഡണ്ട് ഉൾപ്പെടെ ഉള്ള മെമ്പർ മാരും വയലിൽ ഇറങ്ങി..

ബളാൽപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി. അബ്ദുൽ കാദറിന്റെ നെൽപ്പാത്താണ് സമൃദ്ധി യുടെ നൂറ് മേനിയുടെകൊയ്യാൻ
പ്രസിഡന്റ് ഉൾപ്പെടെ ഉള്ള അംഗങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പാടത്ത് ഇറങ്ങി നെൽകതിർ കൊയ്ത് കറ്റകെട്ടിയത്..

നെൽകൃഷി അന്യം നിന്നുപോകുന്ന മലയോരത്ത്‌ കുടുംബ പരമായുള്ള നെൽ വയലിൽ വർഷങ്ങളായി അബ്‌ദുൾ കാദർ നെൽകൃഷി നടത്തി വരുന്നുണ്ടെങ്കിലും ജന പ്രധി നിധി യായി ഇരിക്കുമ്പോൾ  അതിന് ഒരു പഞ്ചായത്തിന്റെ മൊത്തം ജനപ്രതിനിധികളുടെയും പിന്തുണയും കിട്ടി..

പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്‌ദുൾ കാദർ അടുത്ത കാലത്താണ്‌ യന്ത്രം ഉപയോഗിച്ച് നിലം ഉഴുത് മറിച്ചു നെൽകൃഷി നടത്തുന്ന രീതിയിലേക്ക് തിരിഞ്ഞത്.
എന്നാലും ഞാറ് നടുന്നതും വിള കൊയ്യുന്നതും പഴയ രീതിയിൽ തന്നെ യാണ്..

 ഉമ.ശ്രേയസ്. രക്ത ശാലി. നെൽവിത്തുക്കൾ ഉപയോഗിച്ചാ ണ്  ഇക്കുറി അബ്ദുൽ കാദർ കൃഷി ഇറക്കിയിരിക്കുന്നത്.
ഞാറ്റടി തയ്യാറാക്കി നടുന്നതാണ് രീതി.
ഒരു കാലത്ത്‌ ഹെക്റ്റർ കണക്കിന് നെൽ വയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ 
വർഷങ്ങളായി സ്ഥിരം നെൽ കൃഷി ചെയ്യുന്ന ഏക കർഷകൻ കൂടി യാണ്
അബ്ദുൽ കാദർ..സഹായത്തിനു മകൻ ഹൈദരും കൂടെ ഉണ്ട്
പഞ്ചായത്ത്വൈസ് പ്രസിഡന്റ്  എം. രാധാമണി പഞ്ചായത്ത്‌ അംഗങ്ങളായ പി. സി. രഘുനാഥൻ നായർ പി.പത്മാവതി. . എം. അജിത.ബിൻസി ജെയിൻ കൃഷി ഓഫീസർ . ശ്രീഹരി വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബഷീർ എൽ. കെ. എന്നിവരും കൊയ്ത്തിൽ പങ്കെടുത്തു..

No comments