Breaking News

കാസർഗോഡ് മധൂരിൽ ഉറങ്ങാൻ കിടന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട് : ഉറങ്ങാൻ കിടന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധൂർ, ഉളിയത്തടുക്ക, ജി കെ നഗർ, ഗുവത്തടുക്കയിലെ വിൻസന്റ് കാസ്തയുടെ മകൾ സൗമ്യ ക്രാസ്ത (25)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വിളിച്ചുവെങ്കിലും ഉണർന്നില്ല. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചു. മരണപ്പെട്ടുവെന്നാണ് ഡോക്ടർ ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: ഫ്ളോറ ക്രാസ്ത. സഹോദരങ്ങൾ: സീവൻ കാസ്ത, അവിനാഷ് കാ, രൂപ ക്രാസ്ത, കവിതാ കാസ്ത

No comments