കാസർകോട് സ്വദേശിനി നഗ്മ മുഹമ്മദിനെ കേന്ദ്രസർക്കാർ ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു...
കാസർകോട്: കാസർകോട് ഫോർട്ട് റോഡ് സ്വദേശിനി നഗ്മ മുഹമ്മദിനെ കേന്ദ്രസർക്കാർ ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. പാരീസിൽ യുനെസ്കോയുടെ ഇന്ത്യൻ മിഷനിലേക്കായിരുന്നു ആദ്യനിയമനം. കേന്ദ്രസർക്കാരിന്റെ ഓവർസീസ് കമ്യൂണിക്കേഷൻ വകുപ്പിലും ജോലി ചെയ്തു. പോളണ്ടിൽ ഇന്ത്യൻ അംബാസിഡറായും പ്രവർത്തിച്ചിട്ടുണ്ട്.
കാസർകോട് ഫോർട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലുബാനുവിന്റെയും മകളാണ്. ഓവർസീസ് കമ്മ്യൂണിക്കേഷൻ വകുപ്പിൽ ജോലി ലഭിച്ചതോടെ മാതാപിതാക്കളും കുടുംബവും ഡെൽഹിയിലേക്കു താമസം മാറ്റുകയായിരുന്നു.
No comments