കാഞ്ഞങ്ങാട് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി
കാഞ്ഞങ്ങാട് : വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. കാഞ്ഞങ്ങാട്, പുഞ്ചാവി കടപ്പുറത്തെ സൈനബ (50)യുടെ മൃതദേഹമാണ് കടപ്പുറം, സ്റ്റോർ ജംഗ്ഷൻ കടപ്പുറത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഭർത്താവ് അബ്ദുൽ കലാം രണ്ടു മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
വിവരമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസും തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മുനവ്വറ, മിസ്ബ, മുബഷീർ എന്നിവർ സൈനബയുടെ മക്കളാണ്.
No comments