ജില്ലാപഞ്ചായത്തിന്റെ സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി...മലയോരത്തെ ചിറ്റാരിക്കൽ, കള്ളാർ, കരിന്തളം ഡിവിഷനുകളിൽ സ്ത്രീ സംവരണം
കാസർകോട്: ജില്ലാപഞ്ചായത്തിന്റെ സംവരണ ഡിവിഷനുകളുടെ(നിയോജക മണ്ഡലങ്ങളുടെ) നറുക്കെടുപ്പ് പൂർത്തിയായി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നേതൃത്വം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെവി ഹരിദാസ്, സീനിയർ സൂപ്രണ്ട് ഹംസ, തഹസിൽദാർമാരായ എൽകെ സുബൈർ, കെവി ബിജു, ടിവി സജീവൻ എന്നിവരും രാഷ്ട്രീയകക്ഷി പ്രതിനിധികൾ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. 18 ഡിവിഷനുകളിൽ 11 എണ്ണം സംവരണ ഡിവിഷനുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഡിവിഷൻ 3 ബദിയടുക്ക (പട്ടികജാതി സംവരണം), ഡിവിഷൻ 8 കയ്യൂർ പട്ടികവർഗ്ഗ സംവരണം), ഡിവിഷൻ 4 ദേലംപാടി, ഡിവിഷൻ ആറ് കള്ളാർ, ഡിവിഷൻ ഏഴ ചിറ്റാരിക്കാൽ, ഡിവിഷൻ 10 ചെറുവത്തൂർ, ഡിവിഷൻ 12 പെരിയ, ഡിവിഷൻ 13 ബേക്കൽ, ഡിവിഷൻ 8 കരിന്തളം, ഡിവിഷൻ 14 ഉദുമ, ഡിവിഷൻ 15 ചെങ്കള, ഡിവിഷൻ 18 മഞ്ചേശ്വരം എന്നിവ സ്ത്രീ സംവരണമായും തെരഞ്ഞെടുത്തു.\
No comments