സംസ്ഥാന സ്കൂൾ അണ്ടർ 19 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലാ ക്രിക്കറ്റ് ടീമിൽ ബളാംതോട് ഹയർസെക്കൻഡറി സ്കൂളിലെ 11 കുട്ടികൾ
പനത്തടി : ഒക്ടോബർ 23, 24, തീയതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി മത്സരിക്കുന്ന കുട്ടികളിൽ 11 പേരും ബളാംതോട് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ളവരാണ്. പ്ലസ് ടു വിഭാഗത്തിൽ പഠിക്കുന്ന അലീന, സാനിയ, മഹാലക്ഷ്മി, നിത്യ, നന്ദന, അൻസാ സിബി, ജിസ്ന ടിറ്റോ, ആഷ്ലിൻ,നി വേദ്യ, പ്ലസ് വൺ ക്ലാസ്സിൽ പഠിക്കുന്ന അന്നാ സെബാസ്റ്റ്യൻ, അർച്ചന എന്നിവരാണ് ഈ അഭിമാന താരങ്ങൾ. ബാക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 5 കുട്ടികൾ കുമ്പള സബ് ജില്ലയിൽ നിന്നുള്ളവരാണ്.
No comments