ബളാലിലെ മാലിന്യ നിക്ഷേപം; ബളാലിലെ ഓട്ടോ ഡ്രൈവർമാർപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പഞ്ചായത്തധികൃതർ നടത്തുന്ന മാലിന്യ നിക്ഷേപത്തിനെതിരെ ബളാലിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പഞ്ചായത്താഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഒരു കേടുപാടും സംഭവിക്കാത്ത കമ്യൂണിറ്റി ഹാൾ പ്രവർത്തനം നിർത്തിവച്ച് പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ളവ ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ ബളാൽ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിന് സമീപത്ത് നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ചും ധർണയും നടത്തിയത്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കണമെന്നും, വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് വി.കുഞ്ഞിക്കണ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിരാമൻ അധ്യക്ഷനായി. സി. ദാമോദരൻ, നാരായണൻ. ഷിനോജ്  കുമാർ, വിനോദ്, മനോജ് കുമാർ, ജോയി തുടങ്ങിയവർ പ്രസംഗിച്ചു. ഷാജു.വി. ജെ. സ്വാഗതവും, രതീഷ്. സി. നന്ദിയും പറഞ്ഞു.
 
 
No comments