Breaking News

പരപ്പ യിൽ മെഗാ ശുചിത്വ റാലിയും ശുചീകരണവും നടത്തി


പരപ്പ :കിനാനൂർ - കരിന്തളം പഞ്ചായത്ത് മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി "സ്വച്ഛത ഹി സേവ 2025 " സന്ദേശവുമായി പരപ്പയിൽ മെഗാ ശുചിത്വ റാലിയും ,മാലിന്യ സംസ്കരണ ക്വിസും, ശുചീകരണവും,സമ്മാനദാനവും നടത്തി.വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു,  എച്ച് ഐ  കെ ജലേഷ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ ശുചിത്വ മിഷൻ ജില്ല കോഡിനേറ്റർ പി വത്സരാജ് , വ്യവസായി അംഗങ്ങളായ സലിം എം പി,  വി നാരായണൻ ഹെൻറി, കുഞ്ഞബ്ദുള്ള,ഷാജി, അനിൽ, റോയി,സുധീഷ്,സിജോ, സിപിഒ സുരേഷ് കുമാർ, എ സി പി ഒ  ദീപ, എസ് പി സി കേഡറ്റുകൾ, എൻ സി സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.

പടം:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പരപ്പയിൽ സംഘടിപ്പിച്ച മെഗാ ശുചിത്വ റാലി

No comments