പരപ്പ റോട്ടറി ഹാളിൽ വെച്ച് നടന്ന ഗാന്ധി ക്വിസ് കോമ്പറ്റീഷനിൽ ജില്ലയിലെ 23 സ്കൂളുകളിൽ നിന്നായി 69 കുട്ടികൾ പങ്കെടുത്തു
പരപ്പ റോട്ടറി ഹാളിൽ വെച്ച് നടന്ന ഗാന്ധി ക്വിസ് കോമ്പറ്റീഷനിൽ കാസർഗോഡ് ജില്ലയിലെ 23 സ്കൂളുകളിൽ നിന്നായി 69 കുട്ടികൾ പങ്കെടുത്തു.. ബഹുമാനപ്പെട്ട പരപ്പ റോട്ടറി പ്രസിഡണ്ട് rtn റോയ് ജോർജിൻറെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ റോട്ടറി ഡിസ്റ്റിക് 3204 ജില്ലാ കോഡിനേറ്റർ rtn. എൻജിനീയർ രാജേഷ് കമ്മത്ത് ഉദ്ഘാടനം ചെയ്തു സദസ്സിൽ GGR.rtn. പ്രിൻസ് ജോസഫ് ആശംസകൾ നേരുന്നു. പ്രോഗ്രാം ചെയർ rtn റെജി തോമസ് സ്വാഗതംപറഞ്ഞു....rtn ജെയിംസ് എംജെ ആയിരുന്നു ക്വിസ് മാസ്റ്റർ വളരെ നല്ല രീതിയിലുള്ള ഒരു മത്സരം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചു . 30 ചോദ്യങ്ങളിൽ നിന്ന് ഒരു മാർക്ക് മാത്രമാണ് ക്വിസ് മാസ്റ്റർ എന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ചത് മത്സരം വളരെ മികച്ചതായിരുന്നു.. ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് കുണ്ടംകുഴി 5000 രൂപയും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയപ്പോൾ . രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് ബേത്തൂർ പാറ 3000 രൂപയും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.മൂന്നാം സ്ഥാനം ജിഎച്ച്എസ്എസ് തായന്നൂർ2000 രൂപയും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.. വരുംകാലങ്ങളിലും എല്ലാവർഷവും ഗാന്ധിജയന്തിയോടനുബന്ധിച്ച് പരപ്പ റോട്ടറി ക്ലബ് ഇതിനേക്കാളും മികച്ച രീതിയിൽ കൂടുതൽ നൽകിക്കൊണ്ട് ജില്ലാ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുമെന്ന് പ്രസിഡണ്ട് സമ്മാനദാനങ്ങൾ നൽകിക്കൊണ്ട് അറിയിക്കുകയുണ്ടായി പങ്കെടുത്ത എല്ലാവർക്കും ക്ലബ്ബ് സെക്രട്ടറി rtn.അജയകുമാർ നന്ദി അറിയിച്ചു
No comments