കോടോം ബേളൂർ മൂരിക്കട കുടിവെളള പദ്ധതി നാടിന് സമർപ്പിച്ചു
അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട മൂരിക്കടയിൽ പഞ്ചയത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉത്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡൻ്റ് പി. ദാമോദരൻ മുഖ്യാഥിതിയായിരുന്നു. വാർഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷയുമായ ജയശ്രി NS അധ്യക്ഷത വഹിച്ചു.9.50 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയിലൂടെ മുപ്പത്തിമൂന്ന് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുവാൻ കഴിഞ്ഞു. പദ്ധതിക്കു വേണ്ടി ഭൂമിവിട്ടു നൽകിയ സി. നാരായണൻ, സി പൊക്കൻ, ടി. പാറ്റ, സി മോഹനൽ, സി. സന്തോഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡ് സമിതി അംഗങ്ങളായ H നാഗേഷ്, ടി. രാഘവൻ മൂരിക്കട , കെ. സതീശൻ തുടങ്ങിയവർ സംസാരിച്ചു. അയൽ സഭകൺവീനർ കെ. ഗോപാലകൃഷ്ണൻ സ്വാഗതവും വാർഡ് കൺവീനർ വി.റനീഷ് നന്ദിയും പറഞ്ഞു.
No comments